ന്യൂഡൽഹി : കൊറോണ പ്രതിദിന കേസുകളുടെ എണ്ണത്തിൽ രാജ്യത്തിന് ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7447 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 34,726,049 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7886 പേർ രോഗമുക്തരായി. നിലവിൽ 86,415 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,41,62,765 പേരാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസമുണ്ടായ 391 മരണങ്ങളാണ് കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,76,869 ആയി ഉയർന്നു. കൊറോണ വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 1,35,99,96,267 ഡോസുകളാണ് വിതരണം ചെയ്തത്.
Comments