ചെന്നൈ: തിരുനെൽവേലിയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. എസ്എസ് ഹൈറോഡിലെ ഷാഫ്റ്റർ ഹയർ സെക്കന്ററി സ്കൂളിലാണ് അപകടമുണ്ടായത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഇന്ന് 11.15ഓടെയായിരുന്നു സംഭവം. ക്ലാസ് നടക്കുന്നതിനിടെ ഭിത്തി കുട്ടികളുടെ മേലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സഞ്ജയ്, വിശ്വരഞ്ജൻ എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മൃതദേഹം തിരുനൽവേലി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി അടച്ചിട്ടിരുന്ന സ്കൂൾ അടുത്തിടെയാണ് തുറന്നത്. ഏറെ പഴക്കം ചെന്ന കെട്ടിടമാണ് ഇതെന്ന് നാട്ടുകാർ ആരോപിച്ചു. മാതാപിതാക്കളും വലിയ പ്രതിഷേധവുമായി സ്കൂളിന് മുന്നിൽ തടിച്ച് കൂടിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് എത്തി പരിശോധന ആരംഭിച്ചു.
Comments