മൃഗങ്ങൾ നന്ദിയുള്ളവരാണെന്നാണ് പൊതുവേ പറയാറുള്ളത് . ഇതിനു ഉദാഹരണങ്ങളായി പൂച്ചയുടെയും ,പട്ടിയുടേയും എന്തിന് ആനകളുടെ വരെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ ഇതാ കുട്ടിക്കാലം മുതൽ തന്നെ ഓമനിച്ചു വളർത്തിയ ഉടമസ്ഥനോടുള്ള സ്നേഹം കെട്ടിപ്പിച്ച് പ്രകടിപ്പിക്കുകയാണ് ഒരു സിംഹം .
സെൻട്രൽ ബോട്സ്വാനയിലെ മോഡിസ വൈൽഡ് ലൈഫ് പ്രോജക്റ്റിന്റെ സഹസ്ഥാപകനായ ഗ്രുനെറിനെയാണ് ഓമനിച്ച് വളർത്തുന്ന സിംഹം കെട്ടിപ്പിടിക്കുന്നത് . ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് ഗ്രുനെറിഈ സിംഹത്തിനെ കണ്ടെത്തി വളർത്താൻ തുടങ്ങിയത് .
കന്നുകാലികളെ വേട്ടയാടുന്നതിനാലാണ് ഇതിന്റെ മാതാപിതാക്കളായ സിംഹങ്ങളെ പിടികൂടിയത് . ഇവരെ പാർപ്പിച്ചിരുന്ന പുനരധിവാസ ക്യാമ്പിൽ വച്ചാണ് സിംഹക്കുട്ടികൾ ജനിച്ചത് . മറ്റ് കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ആകെ രക്ഷപെട്ടത് ഗ്രുനറിയുടെ സിംഹം മാത്രമായിരുന്നു . അമ്മ സിംഹം പോലും ഇതിനെ ശ്രദ്ധിക്കാതിരുന്നതോടെയാണ് ഇതിനെ ഗ്രുനറി വളർത്താൻ ആരംഭിച്ചത് .
ഇപ്പോൾ ഒൻപത് വയസ്സാണ് ഇതിനു പ്രായം . ഒഴിവ് സമയങ്ങളിലാണ് ഗ്രുനറി സിംഹത്തിനടുത്ത് എത്തുന്നത് . അത്തരമൊരു സമയത്തെ സ്നേഹപ്രകടനത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് . സിംഹത്തിനെ പോലെ അക്രമകാരിയായിട്ടില്ല തന്റെ സിംഹകുട്ടിയെന്നും എന്നും അവൾ തനിക്ക് പ്രിയപ്പെട്ടവളാണെന്നും ഗ്രുനറി പറയുന്നു.
Comments