റിയാദ് : സൗദി അറേബ്യയിൽ റിയാദ് കേന്ദ്രീകരിച്ച് കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ച് വരുന്ന കുടുംബ കൂട്ടായ്മയായ ‘തറവാട്’ ജെപി കപ്പ് മെഗാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 20, 21 തീയതികളിൽ എക്സിറ്റു 17ലുള്ള ഐബിസിയിൽ വെച്ച് ടൂർണമെന്റ് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കൊറോണ ബാധിച്ച് മരണമടഞ്ഞ തറവാട് കൂട്ടായ്മയുടെ പ്രധാനിയായിരുന്ന ജയപ്രകാശ് തറവാടിന് നൽകിയ മഹത്തായ സംഭാവനയെ ആദരിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയതാണ് ടൂർണമെന്റ്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനങ്ങളും നൽകും. ടൂർണമെന്റ് ലോഗോയും ഫ്ളയറും പത്രസമ്മേളനത്തിൽ പുറത്തിറക്കി.
പുരുഷ ഡബിൾസ്-പ്രീമിയർ, ചാമ്പ്യൻഷിപ്പ്, 1 – 6 ഫ്ലൈറ്റുകൾ, മാസ്റ്റേഴ്സ്, വെറ്റരൺസ്, സ്ത്രീകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്, കുട്ടികളുടെ സിംഗിൾസും ഡബിൾസും ഉൾപ്പെടെ 33 കാറ്റഗറിയിലാണ് മത്സരം നടക്കുക. റിയാദ് മീഡിയാഫോറത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ ത്യാഗരാജൻ എസ്. കരുനാഗപ്പള്ളി, കാരണവർ ബിനു എം. ശങ്കരൻ മാവേലിക്കര, ജോസഫ് കൈലാത്ത്, സുരേഷ് ശങ്കർ, നന്ദു കൊട്ടാരത്തു ത്രിശൂർ, ബാബു പൊറ്റക്കാട് ത്രിശൂർ, മുഹമ്മദ് റഷീദ് മലപ്പുറം എന്നിവർ പങ്കെടുത്തു.
Comments