റിയാദ് : പ്രാദേശികവും അന്തർദേശീയവുമായ ഈന്തപ്പഴ നിർമ്മാതാക്കളുടെയും കർഷകരുടെയും പങ്കാളിത്തത്തോടെ ഈന്തപ്പഴങ്ങൾക്കായുള്ള അന്താരാഷ്ട്ര പ്രദർശനം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ആരംഭിച്ചു. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് അഞ്ച് ദിവസത്തെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ലോകത്തെ ഈന്തപ്പഴ ഉൽപ്പാദകരുടെയും ഉപഭോക്താക്കളുടെയും ഏറ്റവും വലിയ വാർഷിക സംഗമമാണ് പ്രദർശനം. നാല് ഉത്പാദക രാജ്യങ്ങൾക്കൊപ്പം 43 പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കും.
ഈന്തപ്പനകളെക്കുറിച്ചുള്ള വിപണനം, ഗവേഷണം, പഠനങ്ങൾ, ശാസ്ത്രീയ പരീക്ഷണങ്ങൾ എന്നിവയുടെ പങ്ക് വർദ്ധിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളും പ്രദർശിപ്പിക്കും.
Comments