കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി നേതാക്കൾ സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡറുമായി ചർച്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് എംബസി ആനുകാലികമായി നടപ്പാക്കിയ എല്ലാ ജനസേവന പദ്ധതികളെയും അംബാസഡറുടെ സമയോജിത ഇടപെടലുകളെയും നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു.
കൊറോണാനന്തര പ്രവാസി പ്രതിസന്ധികളും ആശങ്കകളും പരിഹാര നിർദ്ദേശങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്തു. കൊറോണ കാലത്ത് തുല്യതയില്ലാത്ത ആരോഗ്യ സേവനങ്ങളുമായി പ്രശംസനീയ പ്രവർത്തനം നടത്തിയ കെഎംസിസി മെഡിക്കൽ വിങ് അംഗങ്ങളും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര ട്രഷറർ എം.ആർ. നാസർ, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എഞ്ചിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, വിവിധ ജില്ലാ നേതാക്കളായ ഫൈസൽ കടമേരി,ബഷീർ തെങ്കര, ഹബീബ് റഹ്മാൻ, ഷാഫി കൊല്ലം, മെഡിക്കൽ വിംഗ് നേതാക്കളായ ഡോ.അബ്ദുൾ ഹമീദ്, നിഹാസ് വാണിമേൽ, ഡോ.മുഹമ്മദലി, മുഹമ്മദ് മനോളി, മൊയ്തീൻ ബയാർ, ശറഫുദ്ധീൻ പൊന്നാനി തുടങ്ങിയവർ കൂടിക്കാഴ്ച്ചയിൽ സംബന്ധിച്ചു.
Comments