റിയാദ്: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ (എംഎഫ്ഡബ്ല്യൂഎഐ) സൗദി ഘടകം ക്രിക്കറ്റ് പ്രീമിയം ലീഗ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചെറിയ പെരുന്നാൾ ദിനത്തിൽ നടക്കുന്ന ലീഗിൽ സൗദി അറേബ്യയിലുള്ള മലയാളി ക്രിക്കറ്റ് പ്ലയേഴ്സിനെ മാത്രമാണ് പങ്കെടുപ്പിക്കുക.
9 ടീമുകളിലായി 117 കളിക്കാരെ അണിനിരത്തി ട്വന്റി-ട്വന്റി മാതൃകയിലാണ് ലീഗ് സംഘടിപ്പിക്കുന്നത്. 15,000 റിയാലാണ് സമ്മാനതുക. റിയാദ് മീഡിയാഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ നൗഷാദ് കോട്ടക്കൽ, അഭിലാഷ് മാത്യു, ഉസ്മാൻ കൊറ്റുമ്പ, ഫവാദ് മുഹമ്മദ്, ബഷീർ വല്ലപ്പുഴ, താജുദ്ധീൻ എന്നിവർ പങ്കെടുത്തു.
Comments