തിരുവനന്തപുരം ; ഐഎസ്ആർഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഐഎസ്ആർഒയുടെ എല്ലാ കേന്ദ്രങ്ങളിലെയും എല്ലാ സൗകര്യങ്ങളും ഇനി മുതല്‍ സ്വകാര്യകമ്പനികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകും. അത് അനുവദിച്ച് നൽകാനാകില്ല . ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി ശിവന്‍കുട്ടി
അത്യന്തം അപകടരമായ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും . അതിനായി തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം .കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തൊഴിൽ നയങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേരളം മറ്റു മേഖലകളിലെന്നപോലെ തൊഴില്‍ മേഖലയിലും രാജ്യത്തിനാകെ മാതൃകയാകുകയാണെന്നുമാണ് ശിവൻ കുട്ടിയുടെ അവകാശ വാദം.
Comments