കോഴിക്കോട് ; സംസ്ഥാനത്തെ ഹിന്ദുമത വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങളുമായി സിപിഎം . ഇതിനായി മന്ത്രിമാരടക്കം ഇപ്പോൾ രംഗത്തിറങ്ങുകയാണ് . അതിൽ ഏറ്റവും പുതിയതാണ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ക്ഷേത്ര സന്ദർശനം .
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഫറോക്കിലുള്ള പ്രസിദ്ധമായ നല്ലൂർ ശിവക്ഷേത്രത്തിലാണ് മുഹമ്മദ് റിയാസ് എത്തിയത് . ക്ഷേത്രപൂജാരിയ്ക്ക് മുന്നിൽ തൊഴുകൈകളോടെ നിൽക്കുന്ന ചിത്രം മുഹമ്മദ് റിയാസ് തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് .
ഉത്തര കേരളത്തിലും കേരളത്തിൽ പൊതുവിൽ തന്നെയും അതി പുരാതനമായ ക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന നല്ലൂർ ശിവക്ഷേത്രത്തിലെ ശിവ ലിംഗത്തിന് 1500 – വർഷങ്ങളോളം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പിൻഭാഗം ചതുരാകൃതിയിലുള്ള ആരാധനാ ബിംബമായ ശിവലിംഗം ലോകത്തിൽ തന്നെ നല്ലൂർ ശിവക്ഷേത്രത്തിൽ മാത്രമാണുള്ളതെന്നാണ് പറയപ്പെടുന്നത്. ഏകദേശം നാലര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അമ്പലത്തിന്റെ മുൻ ഭാഗത്തായി രണ്ടര ഏക്കർ വലിപ്പത്തിലുള്ള മനോഹരമായ ഒരു ക്ഷേത്രക്കുളം നല്ലൂർ ശിവക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. നല്ലൂർ ശിവക്ഷേത്രം ശിവരാത്രി മഹോത്സവ ആഘോഷങ്ങൾക്ക് ഏറെ പ്രസിദ്ധമാണ്.- എന്ന കുറിപ്പും ചിത്രത്തിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.
വടക്കെ മലബാറിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സിപിഎം സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ശ്വാസത്തിന്റെ പേരിൽ ജനങ്ങളെ തങ്ങളുടെ പ്രസ്ഥാനത്തിലേക്കു അടുപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇവർ സംഘടിപ്പിച്ചുവരുന്നത് . ശബരിമല തീർഥാടകർക്കായി ഇടത്താവളങ്ങൾ പോലും സി.പി.എം നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു.
Comments