തൃശൂർ ; തൃശൂരിൽ കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. എം.എൽ.എ. റോഡിൽ പുഴയ്ക്കൽ പാടത്തിന് സമീപത്ത് ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.
ശാന്തിഘട്ടിൽ ബലിയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments