കവരത്തി: ലക്ഷദ്വീപിൽ മത്സ്യത്തൊഴിലാളികളെ ആവേശത്തിലാക്കി ചൂരയുടെ ചാകര. ബിത്ര ദ്വീപിലാണ് കൂട്ടത്തോടെ ചൂര എത്തിയത്. ഇതാദ്യമായാണ് ഇത്രയധികം മത്സ്യം തീരത്തടിയുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നാട്ടുകാർ തീരത്ത് നിന്ന് മീനിനെ ആവേശത്തോടെ ശേഖരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാദ്യമായല്ല ഇത്തരത്തിൽ മത്സ്യങ്ങൾ ദ്വീപിലെത്തുന്നത്. സമാനമായ സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്.
Comments