കൊല്ലം : കെഎസ്ആർടിസി ശമ്പളം നൽകാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് ആവശ്യപ്പെട്ട് ജീവനക്കാർ . പുനലൂർ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകുന്നതിന് അവധി ആവശ്യപ്പെട്ടു എടിഒയ്ക്ക് കത്തുനൽകിയത് .
നിത്യച്ചെലവ് പോലും വഹിക്കാനാകാത്ത സ്ഥിതിയാണുള്ളത് . കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ് . അതുനാൽ കുടുംബം പുലർത്താനാണ് കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിഎംഎസ് യൂണിയനിൽപ്പെട്ട കെഎസ്ആർടിസി ജീവനക്കാർ ഇന്നലെ എടിഒ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു . 317 ജീവനക്കാരുള്ള പുനലൂർ ഡിപ്പോയിൽ ഒന്നേകാൽ കോടിയോളം രൂപയാണ് ഒരു മാസം ശമ്പളമായി നൽകേണ്ടത്.
Comments