കോട്ടയം : കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമായി പി സി ജോര്‍ജ്. കേരളത്തിന്റെ വിനാശത്തിന് ഇടയാക്കുന്നതാണ് കെ-റെയില്‍ . ജപ്പാനില്‍ ഉപേക്ഷിച്ച ട്രെയിനുകളാണ് കെ റെയിലിനായി ഉപയോഗിക്കുന്നത്. സില്‍വര്‍ ലൈന്‍ വെറും ആക്രിക്കച്ചവടമാണ്. ആക്രി മേടിക്കുന്നതിന് അവര്‍ ഇങ്ങോട്ട് പൈസ തരും. അഴിമതിയാണ് പദ്ധതിയുടെ ലക്ഷ്യം
ഒരു ലക്ഷം കോടി രൂപയ്ക്ക് കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ പിണറായിക്ക് പറ്റുമോ? മുഖ്യമന്ത്രി കേരളത്തെ കടക്കെണിയാലാക്കുകയാണ് . അതി വേഗപാതയ്ക്ക് 63940. 67 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവ് പറയുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ 4.5 ലക്ഷം കോടിചെലവാകുമെന്ന് പി സി ജോര്‍ജ് പറഞ്ഞു . ഇതിനായി ഇനി കടം എടുത്താല്‍ ജനങ്ങള്‍ക്ക് റേഷന്‍ പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരടയാളകല്ലുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധം തുടരുമ്പോഴും പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ് .
Comments