ന്യൂഡല്‍ഹി: കൊറോണ വ്യാപനം സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അതിനെ രാജ്യം അതിജീവിച്ചു തുടങ്ങിയിരുന്നു. ഇതിനിടെയെത്തിയ ഒമിക്രോണ്‍ വിപണിയെ പിന്നാക്കം നയിക്കാന്‍ ഇടയാക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
ലോകം മുഴുവന്‍ അനിശ്ചിതത്വം നേരിടുമ്പോള്‍ അതിന്റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടാകും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ആഗോളതലത്തില്‍ ഒട്ടേറെ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ആഗോളവ്യാപാര രംഗം ശക്തമായ തിരിച്ചുവരവ് നടത്തി. ഇത് ഇന്ത്യയ്ക്ക് അനുകൂലമായെങ്കിലും വിതരണ രംഗത്തും ഗതാഗതരംഗത്തും തിരിച്ചടി നേരിട്ടതോടെ അതിനൊരു തുടര്‍ച്ചയുണ്ടായില്ല.
കൊറോണകാലത്തെ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിലും കൊറോണയ്ക്ക് മുന്‍പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോയിട്ടില്ല.
വെല്ലുവിളികള്‍ക്കിടയിലും 2021-2022 കാലത്ത് 9.5 ശതമാനം വളര്‍ച്ച കൈവരിക്കാനുളള ശ്രമത്തിലാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം.
Comments