കൊച്ചി : മദ്രസ വിദ്യാർത്ഥികളെ സിപിഎം ജനപ്രതിനിധി അപമാനിച്ചതായി പരാതി . സംഭവത്തിൽ ചേന്ദമംഗലം പഞ്ചായത്ത് ഒമ്പതാം വാർഡ് അംഗവും സിപിഎം പാലത്തുരുത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ഫസലു റഹ്മാനെതിരെ മഹല്ല് ജമാഅത്ത് കമ്മിറ്റി വടക്കേക്കര പോലീസിൽ പരാതി നൽകി.
ചേന്ദമംഗലം ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലേയ്ക്ക് പോയ വിദ്യാർത്ഥികളെയാണ് ഫസലു റഹ്മാൻ വഴിയിൽ തടഞ്ഞു നിർത്തി അപമാനിച്ചതെന്നാണ് പരാതി.
മദ്രസ പഠനത്തെയും പർദ ധാരണത്തെയും മദ്രസ അദ്ധ്യാപകനെയും കുറിച്ച് സിപിഎം നേതാവ് മോശമായി സംസാരിച്ചതായാണ് കുട്ടികൾ മാതാപിതാക്കളെ അറിയിച്ചത് . രക്ഷിതാക്കൾ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹല്ല് കമ്മിറ്റി പോലീസിനെ സമീപിച്ചത്. ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.
2014 ൽ ഫസലു റഹ്മാൻ മുഹമ്മദ് നബിയെ അപമാനിച്ചെന്നും , നിന്ദിച്ച പോസ്റ്റർ പതിച്ചെന്നും കാട്ടി മഹല്ല് ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇയാൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ കമ്മിറ്റിക്കും പരാതി നൽകുമെന്നു മഹല്ല് കമ്മിറ്റി പറഞ്ഞു
Comments