മോത്തിഹാര : ആനയെ മര്യാദ പഠിപ്പിക്കാൻ ചെവിയിൽ മൂർച്ചയുള്ള ആയുധമിട്ട് കുത്തിയ യുവാവിനെ ആന ചവിട്ടിക്കൊന്നു . മോത്തിഹാരിയിലാണ് സംഭവം . ആന പാപ്പാനാകാൻ പരിശീലനം നേടുകയായിരുന്ന പിപ്ര സ്വദേശി ഖലീൽ മിയാൻ (35) എന്ന യുവാവാണ് മരിച്ചത് .ചൗദാദാനോ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബത്നഹ പോഖറിലാണ് സംഭവം
ദിവസവും ആനയുടെ ചെവിയിൽ മൂർച്ചയുള്ള വസ്തു കയറ്റി ഖലീൽ മിയാൻ ഉപദ്രവിക്കാറുണ്ടായിരുന്നു . കഠിനമായി മർദ്ദിക്കാറുമുണ്ടായിരുന്നു . കഴിഞ്ഞ ദിവസം ആനപ്പുറത്ത് കയറി ഇല വെട്ടാൻ പോയതാണ് ഖലീൽ മിയാൻ . ആനപ്പുറത്ത് നിന്ന് മരത്തിൽ കയറിയ ഖലീൽ മിയാനെ ആന മരത്തിന്റെ ശിഖരം കുലുക്കി നിലത്തു വീഴ്ത്തി, താഴെ വീണ യുവാവിനെ ഇടിച്ചു വീഴ്ത്തുകയും ചവിട്ടുകയും ചെയ്തു. സംഭവം അറിഞ്ഞയുടൻ വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. യുവാവിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി.
Comments