മുംബൈ: ഹോട്ടലിൽ നിന്ന് സൗജന്യ ഭക്ഷണം നൽകാത്തതിന്റെ പേരിൽ ഹോട്ടൽ മാനേജർക്ക് പോലീസുകാരന്റെ ക്രൂരമർദ്ദനം. മുംബൈ സാന്താക്രൂസിലെ സ്വാഗത് ഡിസൈനിങ് ബാറിലാണ് സംഭവം. ഹോട്ടലിന്റെ മാനേജരായ ഗണേശ് പട്ടേലിനാണ് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ വിക്രം പാട്ടീലിന്റെ മർദ്ദനമേറ്റത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
രാത്രി ഹോട്ടൽ അടയ്ക്കുന്ന സമയം കഴിഞ്ഞ ശേഷമാണ് വിക്രം പാട്ടീൽ ഹോട്ടലിൽ എത്തിയത്. തനിക്ക് പാഴ്സലായി ഭക്ഷണം വേണമെന്നും, പണം നൽകാനാകില്ലെന്നുമാണ് ഇയാൾ ഹോട്ടൽ മാനേജരായ ഗണേശിനോട് പറഞ്ഞത്. എന്നാൽ സമയം 12.30 കഴിഞ്ഞുവെന്നും അടുക്കള അടച്ചുവെന്നും ഗണേശ് ഇയാളെ അറിയിച്ചു. ഇതിൽ പ്രകോപിതനായിട്ടാണ് വിക്രം പാട്ടീൽ ഹോട്ടൽ മാനേജരെ മർദ്ദിച്ചത്.
See this arrogant symbol of VAS00LI Sarkar
This Mumbai cop API Vikram Patil, hit the cashier of a restaurant at 12:30 at midnight becoz they refused him FREE F00D & DRINKS as kitchen had closed
VAZEGIRI in full force thru’ out Maha police force😠
— Pallavi (@pallavict) December 23, 2021
മാനേജരെ മർദ്ദിക്കുന്നത് കണ്ടെത്തിയ ഹോട്ടൽ ജീവനക്കാരാണ് പോലീസുകാരനെ പിടിച്ചു മാറ്റിയത്. ഇയാൾ മദ്യപിച്ചിരുന്നതായും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു. വിക്രം പാട്ടീലിനെ പുറത്താക്കിയ ശേഷമാണ് ജീവനക്കാർ ഹോട്ടൽ അടച്ചത്. സംഭവത്തിൽ പോലീസുകാരനെതിരെ പരാതി നൽകുമെന്ന് ഹോട്ടൽ മാനേജർ പറഞ്ഞു.
Comments