ദുബായ്:യുഎഇയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ആയിരം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1002 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 7,46,575 ആയതായി ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.രാജ്യത്തെ ആകെ കൊറോണ മരണം 2154 ആണ് 339 പേർ കൂടി രോഗ മുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 7,39,616 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവർ 4787 പേരാണ്.
യുഎഇയിൽ 3,65,269 പേർക്ക് കൂടി കൊറോണ പരിശോധന നടത്തിയതോടെ ആകെ പരിശോധന 107.8 ദശലക്ഷം ആയതായി അധികൃതർ വ്യക്തമാക്കി.
കൊറോണ പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് കർശന നിർദ്ദേശമുണ്ട്.
Comments