ന്യൂയോർക്ക്; ലോകത്ത് ശരവേഗത്തിൽ പടർന്നുപിടിക്കുകയാണ് ഒമിക്രോൺ. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളും സംസ്ഥാനങ്ങളും ദിനംപ്രതി വർദ്ധിച്ച് വരികയാണ്. പലയിങ്ങളിലായി ഒമിക്രോൺ മരണങ്ങളും സ്ഥിരീകരിച്ചു തുടങ്ങി.
പന്തിയല്ലാത്ത പോക്കിൽ ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ കൂടി വന്നതോടെ കനത്ത ജാഗ്രതയിലാണ് ഭരണകൂടങ്ങൾ. ഇപ്പോഴിതാ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 4,500ഓളം വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ്. കൊറോണയുടെ അപകടകരമായ വകഭേദം കൂടുതൽ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് വാരാന്ത്യത്തോട് അനുബന്ധിച്ചാണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.
ആഗോളതലത്തിൽ ഏകദേശം 2,401 വിമാന സർവീസുകൾ ക്രിസ്മസ് ദിനത്തിന്റെ തലേദിവമായിരുന്ന വെള്ളിയാഴ്ച മാത്രം റദ്ദാക്കിയിട്ടുണ്ട്. പതിനായിരത്തോളം വിമാനങ്ങൾ വൈകുകയും ചെയ്തു. ക്രിസ്മസ് ദിനത്തിൽ പുറപ്പെടാനിരുന്ന 1779 വിമാനങ്ങളും സർവീസ് നടത്തിയില്ല. ഞായറാഴ്ച നടക്കാനിരിക്കുന്ന 402 സർവീസുകൾ റദ്ദാക്കിയതായി അറിയിക്കുകയും ചെയ്തു.
ഒറ്റ ദിവസം നൂറിലധികം ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ആകെ ഒമിക്രോൺ ബാധിതർ നാനൂറിലേക്ക് കടക്കുകയാണ്.
Comments