തിരുവനന്തപുരം : എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് മലയാളികളുടെ പ്രിയ നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ആശംസയറിയിച്ചത് . താരങ്ങളുടെ പോസ്റ്റുകൾക്ക് താഴെ നിരവധി പേർ തിരിച്ചും ആശംസകൾ നേർന്നിട്ടുണ്ട്.
മെറി ക്രിസ്തുമസ് എന്നെഴുതിയ കാർഡിനൊപ്പമാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ നേരുന്നതായി മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
പുതിയ സിനിമയായ പാപ്പാന്റെ ലൊക്കേഷനിലാണ് സുരേഷ് ഗോപിയുടെ ക്രിസ്തുമസ് ആഘോഷം. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം എല്ലാവർക്കും ആശംസകൾ നേർന്നത്. എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ടീം പാപ്പാനൊപ്പം ലൊക്കേഷനിലാണ് ക്രിസ്തുമസ് ആഘോഷം എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹമാണ് കേക്ക് മുറിച്ചത്.
Comments