ശ്രീനഗർ : ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഭീകരർ പിടിയിൽ. ലഷ്കർ ഇ ത്വയ്ബയുടെ സഹ സംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്ന രണ്ട് ഭീകരരെയാണ് സുരക്ഷാ സേന പിടികൂടിയത്. ശ്രീനഗറിൽ ഇവർ നടത്തിയ ആക്രമണത്തിൽ പോലീസുകാരനും, പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രദേശത്തു നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് സൂചന. ഇവർക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് പരിശോധന നടത്തിവരികയാണ്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം വിശദമായി പരിശോധിച്ചുവരികയാണ്.
അതേസമയം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രണ്ട് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Comments