കോട്ടയം: കോട്ടയത്ത് പോലീസിന് മുന്നിൽ മദ്യപന്റെ കൊലവിളി. ക്രിസ്തുമസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലാണ് മദ്യപാനിയുടെ അഴിഞ്ഞാട്ടം. അക്രമം തടയാനെത്തിയ ആളുടെ തല ഇയാൾ പോലീസിന് മുന്നിൽവെച്ച് അടിച്ചു പൊട്ടിച്ചു.
നാട്ടുകാർക്കെതിരെ വാക്കത്തി പ്രയോഗിച്ചു. സംഭവം തടയുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായതായി നാട്ടുകാർ ആരോപിച്ചു. അക്രമം തടഞ്ഞവർക്കെതിരെ ഇയാൾ നഗ്നതാ പ്രദർശനവും നടത്തി.
വിവരം അറിയിച്ചിട്ടും പോലീസ് സംഭവസ്ഥലത്ത് എത്തിയത് മണിക്കൂറുകൾക്ക് ശേഷമാണ്. പോലീസ് വാഹനം എത്താത്തതിനാൽ ഓട്ടോറിക്ഷയിലാണ് അക്രമകാരിയെ കൊണ്ടു പോയത്.
Comments