തിരുവനന്തപുരം: വർഗീയത സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയ ലഹളകൾ ഉണ്ടാവട്ടെ എന്ന നിലപാടാണ് കോൺഗ്രസ് പാർട്ടിക്കുള്ളത് എന്നാണ് കോടിയേരി പരാമർശിച്ചത്.
ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ വിമർശനം. രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിലേക്ക് നയിക്കും. കേരളം കലങ്ങട്ടെ. ലഹളകൾ ഉണ്ടാകട്ടെ എന്ന നിലപാടാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസ് ഹിന്ദു വർഗീയ വളർത്തുമ്പോൾ മുസ്ലിം വർഗീയത ശക്തിപ്പെടുത്തുകയാണ് ലീഗ് എന്നും അദ്ദേഹം വിമർശിച്ചു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് എസ്ഡിപിഐ ഉൾപ്പെടെ ശ്രമിക്കുന്നത്. ഇവരെ അകറ്റി നിർത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അതേസമയം, വർഗീയത സംബന്ധിച്ച വിഷയത്തിൽ സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുസ്ലീം ലീഗ് രംഗത്തെത്തിയിരുന്നു. കേരളത്തിൽ സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. ചിലരെ പ്രീണിപ്പിച്ച് കൂടെ നിർത്താൻ ശ്രമിക്കുകയാണ് എന്നാണ് മുസ്ലീം ലീഗ് വിമർശിച്ചത്.
Comments