ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം ഭീതി പടർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആവശ്യമെങ്കിൽ ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ജില്ലാ ഭരണകൂടങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് രോഗ ബാധ തടയുന്നതിനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒമിക്രോൺ ഭീതി കണക്കിലെടുത്ത് പ്രാദേശിക നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങൾക്ക് പരിഗണിക്കാമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.അവധിക്കാലത്ത് പ്രത്യേക ശ്രദ്ധ വേണമെന്നും നിർദ്ദേശത്തിലുണ്ട്.
രാത്രി കർഫ്യൂ തിരികെ കൊണ്ടുവരുന്നത്,ഒത്തുചേരലുകൾക്ക് നിയന്ത്രണം,വിവാഹചടങ്ങുകളിലും മറ്റും പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം എന്നിവയിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. രോഗബാധ ഉയർന്ന് നിൽക്കുന്ന പ്രദേശങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങളാകാമെന്നും നിർദ്ദേശമുണ്ട്.
Comments