ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ 28,197 കോടി രൂപയുടെ 287 നിക്ഷേപപദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ജയ്റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. മുഖ്യമന്ത്രി താക്കൂറിന്റെ സ്വന്തം ജില്ലയായ മാണ്ഡിയിലെ പദ്ദൽ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.
നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പം സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒരുക്കിയ പ്രദർശനം മോദി സന്ദർശിച്ചിരുന്നു. 2019 നവംബർ 7-8 തീയതികളിൽ ധർമ്മശാലയിൽ ഒരു ആഗോള നിക്ഷേപക സംഗമം നടന്നു. ഈ നിർദ്ദേശങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള 13,656 കോടി രൂപയുടെ പദ്ധതികളുടെ ആദ്യ തറക്കല്ലിടൽ ചടങ്ങ് അതേ വർഷം ഡിസംബർ 27 ന് ഷിംലയിൽ നടന്നു.
Comments