തിരുവനന്തപുരം : കൊല്ലാനും ചാവാനും തയ്യാറായി നിൽക്കുന്ന ഒരു തലമുറയെയാണ് കേരളം വളർത്തിയെടുക്കുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭരണകൂടത്തിന്റെ സഹായത്തോടെയാണ് ഭീകരവാദ സംഘടനകൾ പ്രവർത്തിക്കുന്നത്. ഇത് അപായകരമായ സൂചനകളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ മാരാർജി ഭവനിൽ ബിജെപി ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
സംസ്ഥാനത്തെ സർവ മേഖലയിലും മതഭീകരവാദികളുടെ സാമിപ്യം നിലനിൽക്കുകയാണ്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി ആശയങ്ങളാണ് സിപിഎമ്മും കോൺഗ്രസും പിന്തുടരുന്നത്. രാജ്യം ചിന്തിക്കുന്നതിനു എതിരായി കേരളത്തെ ചിന്തിപ്പിക്കുകയാണ് ഭീകരവാദികൾ. ബിജെപിക്ക് മാത്രമേ ഈ ശക്തിയേ എതിർക്കാൻ സാധിക്കുകയുളളൂ.
മതേതര പാർട്ടികളുടെ ചിലവിലാണ് ഭീകരവാദികൾ അഴിഞ്ഞാടുന്നത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാതെ വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് മത തീവ്രവാദികളെ പ്രീണിപ്പിക്കുകയാണെന്നും മതതീവ്രവാദികൾക്കും ഇടത്-വലത് കാപട്യത്തിനുമെതിരെ നാടിനെ ശരിയായ ദിശയിൽ നയിക്കാൻ എല്ലാ തരത്തിലുമുള്ള ചെറുത്തുനിൽപ്പു നടത്താൻ ബിജെപി എന്നും മുമ്പിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments