ന്യൂഡൽഹി : 2022 ൽ രാജ്യത്ത് 5 ജി അതിവേഗ ഇന്റർനെറ്റ് സംവിധാനം ആരംഭിക്കാൻ തീരുമാനം. നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 വൻ നഗരങ്ങളിലായിരിക്കും 5 ജി ടെലികോം സേവനം ആരംഭിക്കുക. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങൾക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗർ, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗർ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി സേവനം ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ചെന്നൈയിലും ഹൈദരാബാദിലുമാണ് ഈ സേവനം ലഭിക്കും.
ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വൊഡഫോൺ ഐഡിയ എന്നിവയാണ് 5 ജി സേവനം ലഭ്യമാക്കുക. ഇതിനായി ടെലികോം കമ്പനികൾ 5 ജി ട്രയൽ സൈറ്റുകളും സ്ഥാപിച്ചുകഴിഞ്ഞു. ഡിസംബർ 31 ഓടെ ഇത് പൂർത്തിയാകും. 2022 മാർച്ച്-ഏപ്രിൽ മാസങ്ങളിലായി 5 ജി സ്പെക്ട്രത്തിന്റെ ലേലം നടത്താനാണ് തീരുമാനം.
Comments