റിയാദ്: സൗദി അറേബിയയിലെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള കൊല്ലം ജില്ലക്കാരെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി നിലവിൽ വന്നു. കെഎംസിസി പ്രവർത്തകരെയും അനുഭാവികളെയും കൂട്ടിയോജിപ്പിച് പ്രവർത്തനം ഏകീകരിപ്പിക്കാനായി സൗദി കൊല്ലം ജില്ലയുടേതായി അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റിയാദ് മീഡിയ ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ കന്നേററി ഷറഫുദ്ദീൻ, റഹീംക്ളാപ്പന, ഫിറോസ് കൊട്ടിയം, നജീംഅൻചൽ, റഫീക്ക് പത്തനാപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Comments