പത്തനംതിട്ട: പമ്പയിൽ നിന്നും കുടിവെള്ളവുമായി നിലക്കലിലേയ്ക്ക് പോയ ടാങ്കർ ലോറി കൊക്കിയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ ആറ്റിങ്ങൽ സ്വദേശി രാജേഷിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്ടർ അതോറിറ്റിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ലോറികൾ ഒന്നാണ് അപകടത്തിൽ പെട്ടത്. പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും ചാലക്കയത്തിനും ഇടയിലാണ് അപകടം. ഏകദേശം അൻപത് അടി താഴ്ചയിലേയ്ക്ക് ലോറി മറിഞ്ഞത്. സമീപ വാസികളും, പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments