കോഴിക്കോട്:നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ കണ്ടെത്തി.21 സ്റ്റീൽ കണ്ടെയ്നറുകളാണ് കണ്ടെത്തിയത് മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മൂസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്.
മൂസയുടെ വീടിന്റെ പിൻഭാഗത്തുള്ള പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ തൊഴിലാളികളാണ് കണ്ടെയ്നറുകൾ കണ്ടത്. തുടർന്ന് നാദാപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
Comments