കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ (ബിപിപി) 2022 വർഷത്തെ കലണ്ടർ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പ്രകാശനം ചെയ്തു. ‘ഭാരതത്തിലെ പ്രാദേശികമായ സംസ്കാരങ്ങൾ കാത്ത് സൂക്ഷിക്കുകയും അവ കുട്ടികൾക്ക് പകർന്നു നൽകുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ എംബസിയിൽ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.
കുവൈറ്റിലുള്ള ഇന്ത്യൻ എംബസി കുട്ടികൾക്ക് പ്രാദേശിക സംസ്കാരം പകർന്നു നൽകാനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അത്തരം നല്ല പരിപാടികൾ ഭാവിയിൽ നടത്താനുള്ള ആസൂത്രണങ്ങളും നടക്കുന്നുണ്ടെന്നും പ്രകാശന ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിവിധ വിനോദസഞ്ചാര മേഖലകളെ അടിസ്ഥാനപ്പെടുത്തി രൂപകൽപ്പന ചെയ്തതാണ് 2022 ലെ ബിപിപി കലണ്ടർ.
വർക്കിംഗ് പ്രസിഡണ്ട് ബിനോയ് സെബാസ്റ്റ്യൻ സ്വാഗതവും സമ്പത് കുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അജികുമാർ ആലപുരം ബിസ്വാരെഞ്ചൻ, ചന്ദ്രൻ, രശ്മി നവീൻ, രജീഷ് തുടങ്ങിയവരും ബിപിപി യുടെ വിവിധ സംസ്ഥാനങ്ങളിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
Comments