ന്യൂഡൽഹി : രാജ്യത്തു 4001 അപൂർവ്വ രോഗങ്ങളുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സ്ഥിരീകരണം . വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിച്ചാണ് ഐസിഎംആർ ഈ രജിസ്ട്രി തയ്യാറാക്കിയിരിക്കുന്നത് . ലോകത്താകെ ഇത്തരത്തിൽ 7000 – 8000 അപൂർവ്വ രോഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അപൂർവരോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് ഏറ്റവും സഹായകമാകുന്നതാണ് ഈ രജിസ്ട്രി . ഇത്തരം രോഗം ബാധിച്ചവരുടെ ചികിത്സാ ചിലവ് ഉക്ഷ്ൾപ്പെടെയുള്ള കാര്യങ്ങളിലെ നയരൂപീകരണ ഘട്ടത്തിൽ ഇത്തരം രോഗങ്ങളുടെ പട്ടിക ഉൾപ്പെടുത്തിയിരുന്നില്ല . തുടർന്ന് ആരോഗ്യ മന്ത്രാലയമാണ് ആശുപത്രികളിൽനിന്നുള്ള വിവരം ക്രോഡീകരിച്ച് പ്രത്യേക രജിസ്ട്രി തയാറാക്കാൻ നിർദേശിച്ചത്.
ഓരോ 10,000 പേരെ പരിഗണിക്കുമ്പോൾ അതിൽ 5 പേർക്ക് മാത്രം കാണുന്ന രോഗങ്ങളെയാണ് യൂറോപ്പിൽ അപൂർവരോഗമായി പരിഗണിക്കുക. പല രാജ്യങ്ങളിലും ഇതിനു പല മാനദണ്ഡങ്ങളാണ്. ഹിമോഫിലിയ, തലസീമീയ, അരിവാൾ രോഗം, മസ്കുലർ ഡിസ്ട്രോഫി തുടങ്ങിയവയാണ് ഇന്ത്യയിൽ പൊതുവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അപൂർവരോഗങ്ങൾ.
Comments