ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ കറൻസികൾ കടത്താൻ ശ്രമിച്ച യുവാവ് സിഐഎസ്എഫിന്റെ പിടിയിൽ. 29കാരനായ മുഹമ്മദ് ആരിഷാണ് ഡൽഹിയിൽ പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 5.10ഓടെയാണ് ഇയാൾ വിമാനത്താവളത്തിലെ ടെർമിനൽ 3ൽ എത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സിഐഎസ്എഫ് പരിശോധിച്ചതോടെ പിടിയിലാകുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനാണ് മുഹമ്മദ് ആരിഷ് എത്തിയിരുന്നത്.
49 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികളാണ് പ്രതിയിൽ നിന്നും പിടികൂടാനായത്. ഇവയിൽ 50,000 യൂറോ, 6,000 റിയാൽ, 440 ദിർഹം എന്നിവയുണ്ടായിരുന്നു. യാത്രക്കാരന്റെ ഹാൻഡ്ബാഗിൽ നിന്നാണ് ഇവ കണ്ടെത്താനായത്. കേസിന്റെ കൂടുതൽ നടപടിക്രമങ്ങൾക്കായി പ്രതിയെയും കറൻസികളും കസ്റ്റംസിന് കൈമാറിയതായി സിഐഎസ്എഫ് അറിയിച്ചു.
Comments