റിയാദ് : സൗദിയിലെ ഇന്ത്യൻ സാംസ്കാരിക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐഒഎഫ്) റിയാദ് പ്രൊവിൻസ് കമ്മിറ്റിയും അൽ അബീർ മെഡിക്കൽ സെന്ററും ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മാറിയ ജീവിത സാഹചര്യത്തിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്ക് വേണ്ടുന്ന പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ആയിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ശുമേസി അബീർ മെഡിക്കൽ സെന്ററിൽ നടത്തിയ ക്യാമ്പിൽ ജോബിജോസ്, ഡോ. ബാലചന്ദ്രൻ, ഡോ. ജുനൈദ് ഇന്ത്യൻ ഓവർസീസ് ഫോറം നാഷണൽ പ്രസിഡന്റ് സജീവ് കുമാർ, റിയാദ് പ്രൊവിൻസ് പ്രസിഡന്റ് ആശിഷ് ദേശായി എന്നിവർ നേതൃത്വം നൽകി.
Comments