കാബൂൾ: അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.രാജ്യത്തിന്റെ ഭരണം താലിബാൻ ഭീകർ കൈയ്യടക്കിയതോടെ രാജ്യം ദുരിതത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു.ഒരു നേരത്തെ വിശപ്പടക്കാനുള്ള ഭക്ഷണ ധാന്യങ്ങൾ പോലും ഭൂരിഭാഗം ജനതയുടേയും പക്കലില്ലെന്നാണ് വിവരം.
കുടുംബത്തിനെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ പല വഴികളും നോക്കുകയാണ് അഫ്ഗാൻ ജനത.അടുത്തിടെ കുടുംബത്തിലെ പെൺകുട്ടികളെ താലിബാൻ ഭീകർക്ക് വിവാഹം ചെയ്ത് കൊടുക്കുന്നത് വാർത്തയായിരുന്നു.ഇതിന് പിന്നാലെ പിഞ്ചു കുട്ടികളെ വിവാഹമാർക്കറ്റിൽ വിൽക്കുകയാണ് അഫ്ഗാനിസ്ഥാനിലുള്ളവർ.
തന്റെ ഭർത്താവ് അസീസ് ഗുലീൻ 10 വയസുകാരിയായ മകളെ തന്നോട് പറയാതെ വിവാഹമാർക്കറ്റിൽ വിറ്റ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാനിലെ ഒരു യുവതി.അഞ്ച് കുട്ടികളുള്ള കുടുംബത്തെ പോറ്റാൻ വേറെ വഴിയില്ലായിരുന്നുവെന്നാണ് അസീസ് ഗുലീൻ പറയുന്നത്. ഈ രീതിയിൽ പണത്തിന് വേണ്ടി 5 ഉം 10 വയസുള്ള പെൺകുട്ടികളാണ് വിവാഹമാർക്കറ്റിൽ വധുവായി എത്തുന്നത്.
Comments