ചണ്ഡീഗഡ് : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഈ മാസം 12 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർവ്വകലാശാലകളും അടച്ചിടും.
വിദ്യാഭ്യാസ വകുപ്പ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ എല്ലാ കോളേജുകളും സർവ്വകലാശാലകളും ഈ മാസം 12 വരെ അടച്ചിടും. ഈ ദിവസങ്ങളിൽ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി ക്ലാസ് എടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ സ്വകാര്യ കോളേജുകൾക്കും ഉത്തരവ് ബാധകമാണ്.
കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാത്രികാല കർഫ്യൂ രാജ്യത്ത് തുടരുകയാണ്. രാത്രി 11 മുതൽ രാവിലെ 5 മണിവരെയാണ് കർഫ്യൂ. ഇതിന് പുറമേ കൊറോണ വ്യാപനം രൂക്ഷമായ അഞ്ച് ജില്ലകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്
Comments