മലപ്പുറം : മലപ്പുറത്ത് കടന്നല്‍കൂട്ടത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്തഫ (45) യാണ് മരിച്ചത്. 15 പേക്ക് കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു
കുറ്റിപ്പുറം തെക്കേ അങ്ങാടി കാങ്കടപ്പുഴ കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പ്രാർത്ഥനയ്ക്കിടെയാണ് കടന്നൽ കൂട്ടം ഇളകിയത് . ശക്തമായ കാറ്റിൽ കടന്നൽ കൂട്ടം ഇളകി വന്ന് പ്രാർത്ഥിച്ച് നിന്നവരെ കുത്തി. ഇവർ പള്ളിയിലേക്ക് ഓടിക്കയറി. ഇതോടെ പള്ളിക്കകത്ത് പ്രാർത്ഥിച്ച് നിന്നവർക്കും കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .
Comments