പാരീസ്: ഒമിക്രോണ്‍ വ്യാപനം ലോകത്ത് ശക്തമായതോടെ വിവിധ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്കും നിയമനിര്‍മാണത്തിലേക്കും കടക്കുകയാണ്. പാരീസില്‍ വാക്സിനെടുക്കാത്ത ജനങ്ങളുടെ പൊതുജീവിതം ദുസ്സഹമാക്കാനാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തീരുമാനം. വാക്സിന് സ്വീകരിക്കുന്നതുവരെ അവരുമായി കലഹിക്കാന്‍ തന്നെയാണ് തീരുമാനമെന്നാണ് മാക്രോണ്‍ ഒരുമാദ്ധ്യമത്തോട് നല്കിയ അഭിമുഖത്തില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവണ്ണം പറഞ്ഞത്. അതെ സമയം ഒരുപ്രസിഡന്റില് നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത വാക്കുകളാണ് മാക്രോണില്‍ നിന്നും ഉണ്ടായതെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.
പ്രതിപക്ഷത്തിന്റെ പ്രതിഷേധംകാരണം നാഷണല്‍ അസംബ്ലിസെഷന് രണ്ടാംദിവസവും നിര്‍ത്തിവച്ചു. ഉത്തരവാദിത്വമില്ലാതെയും വിലകുറഞ്ഞതുമായ വാക്കുകളാണ് പ്രസിഡന്റില്‍ നിന്നും ഉണ്ടായതെന്നാണ് പ്രതിപക്ഷത്തെ പ്രമുഖന് പ്രതികരിച്ചത്.
വാക്സിനേഷന് എടുക്കാത്തവര്ക്കെതിരെയുള്ള നിയമനിര്‍മാണം ഈ ആഴ്ച ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വാക്സിന് വിരുദ്ധരുടെ എതിര്പ്പുശക്തമായതും പലകോണില്‍ നിന്നും തങ്ങള്‍ക്ക് വധഭീഷണി ഉയര്‍ന്നതായി പ്രതിപക്ഷ എംപിമാര്‍ അറിയിച്ചതും കാലതാമസത്തിന് ഇടയാക്കും.
നിര്‍ബന്ധിത വാക്സിനേഷന് പലയൂറോപ്യന്രാജ്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയില്‍ 14 വയസ്സിനു മുകളിലുള്ളവര്‍ക്കും ജര്‍മനിയില്‍ മുതിര്‍ന്നവര്‍ക്കും വാക്സിന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.എന്നാല്‍ നിര്‍ബന്ധിച്ച് ആരെയും വാക്സിന് എടുപ്പിക്കില്ല, എന്നാല്‍ സാമൂഹിക ജീവിതത്തില്‍ ചില വിഷമങ്ങള്‍ നേരിടുമ്പോള്‍ സ്വമേധയാ തയ്യാറാവുമെന്നും മാക്രോണ്‍ പറഞ്ഞു. വാക്സിനെുക്കാത്തവരെ ജയലില്‍ അയക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഈ മാസം 15 മുതല്‍ ഹോട്ടലില്‍ പോയി ചായകുടിക്കാമെന്നോ തിയറ്ററില്‍ പോയി സിനിമ കഴിക്കാമെന്നോ കരുതേണ്ടെന്ന് അത്തരക്കാരോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം ശക്തമായ പ്രതിഷേധമാണ് മാക്രോണിന്റെ പ്രതികരണത്തിനെതിരായി പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഒമിക്രോണ്‍ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കടുത്തനിലപാടുമായി മുന്നോട്ടുപോകാനാണ് മാക്രോണിന്റെ തീരുമാനം. രാജ്യത്ത് 271,866 പേര്‍ക്ക് രോഗംബാധിച്ചതായി ചൊവ്വാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഗവ്യാപനകാലം തൊട്ട് ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന ദൈനംദിന നിരക്കാണ് ചൊവ്വാഴ്ച ഉണ്ടായത്.
Comments