ശ്രീനഗർ:ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു.ഇന്ന് രാവിലെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.ഇതോടെ ഇന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 3 ആയി.കശ്മീരിലെ ബുദ്ഗാമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. ഭീകരിൽ നിന്ന് സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെത്തി.
ഭീകരരുടെ സാന്നിദ്ധ്യത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തുകയാണ്. പരിശോധനയ്ക്കിടെ ഗുജ്റാൾ ഗ്രാമത്തിൽ നിന്ന് ഡ്രോൺ കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് .
കഴിഞ്ഞ ദിവസം മണിപ്പൂരിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. തൗബൽ ജില്ലയിലെ ഉസോയ്പോക്പി സാങ്കോംസാങ് പ്രദേശത്താണ് സംഭവം നടന്നത്. ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.പ്രദേശത്ത് 16 അസം റൈഫിൾ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments