ശബരിമല: ശബരിമലയിൽ ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്ന കഴകം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ചങ്ങനാശ്ശേരി സബ് ഗ്രൂപ്പ് ജീവനക്കാരനായ ഉണ്ണിയെയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസ് പിടികൂടിയത്.
മടിക്കുത്തിൽ ഒളിപ്പിച്ചാണ് 3500 രൂപ കടത്താൻ ശ്രമിച്ചത്. പണം എണ്ണുന്നവർ പുറത്തിറങ്ങുമ്പോൾ നടത്തുന്ന പരിശോധനയിൽ ആണ് ഇയാളുടെ മടിക്കുത്തിൽ നിന്നും 3500 രൂപ കണ്ടെടുത്തത്. ഇയാളെ സന്നിധാനം പോലീസിന് കൈമാറി.
Comments