ഭോപ്പാൽ : ഉജ്ജയിൻ മഹാകലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശനിയാഴ്ച രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പ്രത്യേക പൂജകളും അദ്ദേഹം നടത്തി.
ക്ഷേത്രത്തിലെ പ്രധാന പൂജകളിൽ ഒന്നായ ഭോഗ് ആരതിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ക്ഷേത്രത്തിൽ എത്തിയ ഗവർണർക്ക് അധികൃതർ ഊഷ്മള വരവേൽപ്പാണ് നൽകിയത്. 40 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തിൽ ചിലവഴിച്ചു. രാജ്യത്തെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് ഉജ്ജയിൻ മഹാകലേശ്വർ. 12 ജ്യോതിർലിംഗങ്ങളുള്ള ശിവക്ഷേത്രമായ ഇവിടേക്ക് നിരവധി തീർത്ഥാടകരാണ് ദിനം പ്രതി എത്താറുള്ളത്.
രാജ്യത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെല്ലാം ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തുകയും പൂജ ചെയ്യാറുമുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഗവർണർ ശബരിമല സന്ദർശിച്ചിരുന്നു.
Comments