ഒമാൻ: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 25 ഇന പരിപാടികളിലെ രണ്ടാമത്തെ രക്തദാനക്യാമ്പ് ഇന്ന് ISC മൾട്ടിപർപ്പസ് ഹാളിൽ വെച്ച് നടന്നു.
ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഒമാനിലെ രക്ത ബാങ്കിലെ കുറവ് പരിഹരിക്കുന്നതിനായി 70 യൂണിറ്റ് രക്തം നൽകാൻ ആയതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് കൺവീനർ പി. ശ്രീകുമാർ പറഞ്ഞു.
ക്യാമ്പിന് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി ശ്രീ പ്രസാദ് കാരണവർ, ജോയിൻ സെക്രട്ടറി ശ്രീ കൃഷ്ണേന്ദു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അജിത് കുമാർ, ആതിര ഗിരീഷ്, ടീന ബാബു, സുനിൽകുമാർ, ഷഹീർ അഞ്ചൽ എന്നിവർ നേതൃത്വം നൽകി.
Comments