ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. വൈകീട്ട് 4.30 നാണ് യോഗം ചേരുക. നിലവിൽ സംസ്ഥാനത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം ഒമിക്രോൺ കേസുകളും വർദ്ധിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി യോഗം ചേരുന്നത്.
കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ നടപടികൾ കൂടുതൽ കടുപ്പിക്കുന്നതു സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതും യോഗത്തിൽ ചർച്ചാ വിഷയമാകും. കൗമാരക്കാരുടെ വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങളും, കരുതൽ ഡോസ് വാക്സിനേഷന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും.
ഇന്ന് കൊറോണ പ്രതിദിന കേസുകളുടെ എണ്ണം ഒന്നര ലക്ഷം കടന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തിര യോഗം ചേരുമെന്ന വാർത്തകൾ പുറത്തുവന്നത്. ഇന്നലെ പരിശോധിച്ച 1,59,632 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. പ്രതിദിന രോഗികകളുടെ എണ്ണത്തിന് പുറമേ മരണ നിരക്കിലും നേരിയ വർദ്ധനവുണ്ട്.
Comments