തിരുവനന്തപുരം ; സ്വതന്ത്ര ലൈംഗികതയും ലിബറലിസവും പ്രോത്സാഹിപ്പിക്കുന്ന എസ്എഫ്ഐ നിലപാടിനെതിരെ സുന്നി വിദ്യാർത്ഥി സംഘടനകൾ രംഗത്ത്. ക്യാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരാൻ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ടോയെന്ന് വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫ് ചോദിച്ചു. നവാഗതരെ സ്വാഗതം ചെയ്തും സ്വതന്ത്ര ലൈംഗികതയെ പിന്തുണച്ചും ക്യാമ്പസുകളിൽ എസ്എഫ്ഐ സ്ഥാപിച്ച പോസ്റ്ററുകൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ രംഗത്തെത്തിയത്.
ക്യാമ്പസിനെ ചുവന്ന തെരിവാക്കാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത് എന്ന് എസ്കെഎസ്എസ്എഫ് ആരോപിച്ചിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ആശയങ്ങൾക്ക് മൂർച്ച കുറയുമ്പോൾ ആയുധങ്ങളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ അശ്ലീലതയിൽ അഭയം തേടിയെന്നും എസ്എസ്എഫ് കുറ്റപ്പെടുത്തി. സദാചാരവും കുടുംബ ബന്ധങ്ങളും തകർക്കുന്ന ലിബറലിസത്തിന്റെ പ്രചാരകരായി എസ്എഫ്ഐ മാറിയെന്നാണ് സുന്നി സംഘടനകളുടെ വിമർശനം.
വിപ്ലവത്തിന്റെ പേരിൽ ക്യാമ്പസിൽ ഉടയാടകൾ അഴിപ്പിക്കാനാണ് എസ്എഫ്ഐക്കാർ ശ്രമിക്കുന്നത് എന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി ആരോപിച്ചിരുന്നു. വിപ്ലവത്തിന്റെ പേരുപറഞ്ഞു ഉടയാടകൾ അഴിപ്പിക്കുന്ന ഭ്രാന്തിന്റെ പേരാണ് എസ്എഫ്ഐയെന്നും അവരുടെ മുന്നിൽ പെൺകുട്ടികളുടെ വസ്ത്രമായി എംഎസ്എഫ് പ്രവർത്തകർ മാറണമെന്നുമാണ് കെ എം ഷാജി ആവശ്യപ്പെട്ടത്.
Comments