മലപ്പുറം: മലപ്പുറം പാണ്ടിക്കാടിൽ വൻ വ്യാജമദ്യവേട്ട. 400 കുപ്പിയിലായി 200 ലിറ്ററോളം അനധികൃത മദ്യവുമായി വന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് സ്വദേശികളാണ് എക്സൈസിന്റെ പിടിയിലായത്.
പച്ചക്കറി കച്ചവടത്തിന്റെ മറവിലാണ് മദ്യ വിൽപ്പന നടത്തിയിരുന്നത്. പാണ്ടിക്കാട് കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറക്കൽ ശരത് ലാൽ, പാറക്കോട്ടിൽ നിതിൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
മാഹിയിൽ നിന്ന് ബൊലേറോ പിക്കപ്പിൽ കടത്തികൊണ്ട് വന്ന മദ്യമാണ് പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.
Comments