കോഴിക്കോട്: പോലീസിൽ ചുരുക്കം ചില ആളുകൾക്ക് ജനങ്ങളോട് തെറ്റായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിന്റെ പേരിൽ പോലീസിനെ മുഴുവനായി കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ന്യായമായ കാര്യങ്ങൾക്ക് പോലും പോലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പോലീസ് ഉദ്യോഗസ്ഥരും ജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും കോഴിക്കോട് ജില്ലാ സമ്മേളത്തിൽ പ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. പോലീസിന് പോരായ്മകളും പ്രശ്നങ്ങളും ഉണ്ടെന്നും അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോ എന്ന സിപിഎം പ്രതിനിധികളുടെ ചോദ്യത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. യുവജന രംഗത്തും എസ്എഫ്ഐയിലും ഉള്ളവർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം. വഴിതെറ്റിയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണം. കാരണമില്ലാതെ ആരേയും ജയിലിൽ അടക്കണമെന്നില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments