കൊച്ചി:വധഭീഷണിക്കേസിൽ ദിലീപിനെ കൂടാതെ രണ്ട് പ്രതികൾ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകി.ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയത്.കേസിലെ 4 ഉം 6 ഉം പ്രതികളാണ് ഇവർ.ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയ്‌ക്കൊപ്പം ഈ ഹർജികളും ഹൈക്കോടതി നാളെ പരിഗണിക്കും.
അതേസമയം ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധാകൻ ബാലചന്ദ്രകുമാർ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
നടൻ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചു ഫോൺ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലുകളാണ് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത്.
ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാൽ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിർമിതമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി പറയാൻ കൂടുതൽ ആളുകൾ അടുത്തദിവസങ്ങളിൽ രംഗത്ത് വരുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഭയന്ന് മാറി നിന്ന അവർക്ക് ഇതുവരെ കാര്യങ്ങൾ പറയാത്തതിൽ കുറ്റബോധമുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
Comments