സുന്ദരിയായി കാണാനുള്ള ആഗ്രഹത്തിൽ ആളുകൾ പലതും ചെയ്യാറുണ്ട് . ശസ്ത്രക്രിയ മുതൽ ബോട്ടോക്സ് കുത്തിവയ്പ്പുകൾ വരെ അതിലുണ്ട് . എന്നാൽ ഈ സംഭവം അല്പം വ്യത്യസ്തമാണ്. അന്യഗ്രഹജീവിയായി മാറാനുള്ള ആഗ്രഹം മൂലം ലക്ഷങ്ങൾ ചെലവഴിച്ച പെൺകുട്ടിയെ കുറിച്ചാണ് പറയുന്നത് .ഇത് അൽപ്പം വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. അന്യഗ്രഹജീവിയെപ്പോലെയുള്ള ഒരു രൂപം ലഭിക്കാൻ, വിന്നി എന്ന പെൺ കുട്ടിയാണ് പ്ലാസ്റ്റിക് സർജറികളിലൂടെ തന്റെ രൂപം മുഴുവൻ മാറ്റിയത് . ഒരു കാലത്ത് അതിസുന്ദരിയായ വിന്നിയെ കണ്ടാൽ ഇപ്പോൾ ആളുകൾ പേടിക്കും.
അന്യഗ്രഹജീവികളോട് വളരെയധികം താൽപ്പര്യമായിരുന്നു വിന്നിയ്ക്ക് . അങ്ങനെയാണ് അവൾ അവരെപ്പോലെയാകാൻ ശ്രമിച്ചു തുടങ്ങിയത് . യുഎസിലെ ലോസ് ഏഞ്ചൽസ് സ്വദേശിയായ ഈ 26 കാരി ഇത്തരമൊരു രൂപം ലഭിക്കാൻ 100 ലധികം ശസ്ത്രക്രിയകൾ നടത്തി. ലക്ഷക്കണക്കിന് രൂപയാണ് ഈ ശസ്ത്രക്രിയകൾക്കായി ചെലവഴിച്ചത്. ഇതോടെ ഇവരുടെ മുഖമാകെ മാറിയിട്ടുണ്ട്.
നിരന്തരമായ ചികിത്സ കാരണം, വിന്നിയെ തിരിച്ചറിയാൻ പോലും ഇപ്പോൾ ബുദ്ധിമുട്ടാണ്. പതിനേഴാം വയസ്സിലാണ് വിനി ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ചുണ്ടിൽ ഫില്ലറുകൾ പുരട്ടി രൂപം മുഴുവൻ മാറ്റി. പിന്നീട് വിനി തിരിഞ്ഞു നോക്കിയിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് വിന്നി . ഇൻസ്റ്റാഗ്രാമിലും ഏറെ ആരാധകരുണ്ട് . 55,900 പേരാണ് വിന്നിയെ ഇൻസ്റ്റയിൽ പിന്തുടരുന്നത്.
Comments