കോട്ടയം; കോട്ടയത്ത് വീടാക്രമണത്തിനിടെ ഗുണ്ട കൊല്ലപ്പെട്ടു. കടുത്തുരുത്തി കപ്പുംതലയിലാണ് സംഭവം. വീട്ടുകാരുമായി നടന്ന ഏറ്റുമുട്ടലിലാണ് ആക്രമിക്കാനെത്തിയ ഗുണ്ട കൊല്ലപ്പെട്ടത്.
വിളയംകോട് പലേകുന്നേൽ സജിയാണ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. കപ്പുംതലയിൽ നിരളത്തിൽ രാജുവിന്റെ വീട് ആക്രമിക്കാൻ എത്തിയപ്പോഴാണ് സംഭവം.
വീട്ടുടമ രാജുവിനെയാണ് സജി ആക്രമിച്ചത്. രാജുവിനും ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments