മലപ്പുറം ; സിപിഎം പഞ്ചായത്തംഗത്തിന്റെ വിജയം റദ്ദാക്കി കോടതി . നന്നംമുക്ക് പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ പി പ്രവീണിന്റെ വിജയമാണ് പൊന്നാനി മുൻസിഫ് കോടതി അസാധുവാക്കിയത്. വാർഡിൽ ഉപ തെരെഞ്ഞെടുപ്പ് നടത്താനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥലത്തെ സിപിഎം നേതാവുമാണ് പ്രവീൺ.
കോൺഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന പ്രദീപ് ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമനമ്പർ തെറ്റിയെന്ന് പറഞ്ഞ് പ്രദീപ് ഉണ്ണിയുടെ പത്രിക തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രദീപ് കോടതിയെ സമീപിച്ചത്.
Comments